തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17 ന് ശനിയാഴ്ച രാവിലെ 8 ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും.
വൈകുന്നേരം 6 ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം അനുശ്രീ നിര്‍വഹിക്കും. സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂറിനെ ക്ഷേത്ര ട്രസ്റ്റ് അംബാ പുരസ്‌കാരം നല്‍കി ആദരിക്കും. രാത്രി 8ന് കാവാലം ശ്രീകുമാര്‍ നയിക്കുന്ന സംഗീതകച്ചേരി. 18ന് രാത്രി 9.30ന് പിന്നണി ഗായകരായ നയന നായരും ശ്രീനാഥും നയിക്കുന്ന ഗാനമേള,
19ന് രാത്രി 9.30ന് സംഗീത സംവിധായകന്‍ വിദ്യാധരനും പിന്നണി ഗായകന്‍ സുധീപ് കുമാറും അവതരിപ്പിക്കുന്ന ഗാനമേള, 20ന് വൈകുന്നേരം 5ന് പ്രശാന്ത്‌വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപ ലഹരി, 21ന് രാത്രി 9.30ന് ചാലക്കുടി പ്രസീദയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്, 22ന് രാത്രി 9.30ന് പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന ഗാനമേള,
23ന് രാത്രി 9.30ന് ‘മഞ്ജീരധ്വനി’ പിന്നണി ഗായകരായ ലതിക, ശ്രീകാന്ത്, തേക്കടി രാജന്‍, സരസ്വതി ശങ്കര്‍ തുടങ്ങിയവരുടെ സംഗീത നൃത്തശില്‍പം, 24ന് രാത്രി 9ന് ചലച്ചിത്ര പിന്നണി ഗായകന്‍ ഖാലിദ് നയിക്കുന്ന ഭക്തിഗാനസന്ധ്യ, 25 ന് രാവിലെ 10.30 ന് അടുപ്പുവെട്ട്, പൊങ്കാല, 2.30ന് പൊങ്കാല നിവേദ്യം, രാത്രി 7.30ന് കുത്തിയോട്ടം, 11ന് പുറത്തെഴുന്നള്ളിപ്പ്, 26ന് രാത്രി 9.45 ന് കാപ്പഴിക്കും. 12.30ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടുകൂടി പൊങ്കാല മഹോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക