പാലക്കാട്: ബിഎംഎസ് 20-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി കാല് ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം നഗരത്തില്‍ നടക്കും. വൈകിട്ട് 3ന് വിക്ടോറിയ കോളജ് മൈതാനത്തു നിന്നാരംഭിക്കുന്ന പ്രകടനം കോട്ട മൈതാനത്ത് സമാപിക്കും. ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10.30ന് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ അഖിലേന്ത്യ ജന. സെക്രട്ടറി രവീന്ദ്ര ഹിംതെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 1200 പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യകാല നേതാക്കളായ അഡ്വ. കെ. രാംകുമാര്‍, അഡ്വ. എം.എസ്. കരുണാകരന്, അഡ്വ. എം.പി. ഭാര്ഗവന് എന്നിവരെ ആദരിക്കും.
വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. 11.30ന് ട്രേഡ് യൂണിയന് സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം, ഐഎന്‍ടിയുസി സംസ്ഥാന പ്രസി. ആര്. ചന്ദ്രശേഖരന്, എഐടിയുസി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രന്, യുടിയുസി അഖിലേന്ത്യ പ്രസി. എ.എ. അസീസ്, എസ്ടിയു സംസ്ഥാന പ്രസി. അഡ്വ. എ.എ. റഹ്മത്തുള്ള, എസ്ഇഡബ്ല്യുഎ സംസ്ഥാന ജന. സെക്രട്ടറി സോണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന് പ്രഭാഷണം നടത്തും. 11ന് രാവിലെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി, തൊഴിലിടങ്ങളില്‍ സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികള്‍- വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ദക്ഷിണക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന് ഭാവിപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് സമാപന പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: