മാനന്തവാടി: ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്. മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ ചികിത്സാ വിദഗ്ദ്ധന് ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് കെ.ജെ. റീന സസ്പെന്‍ഡ് ചെയ്തത്.
2020 ഒക്ടോബറിലാണ് ഡോക്ടര്‍ക്കെതിരെ പീഡനശ്രമ പരാതി ഉയര്‍ന്നത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡോക്ടര്‍ക്ക് കോടതി രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അപ്പീലിന് സാവകാശവും അനുവദിച്ചു. ഈ സാഹചര്യത്തിലും ഡോക്ടര്‍ സേവനത്തില്‍ തുടരുന്നത് വിവാദമായിരുന്നു. അടുത്തിടെ കല്‍പ്പറ്റയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ ലേണിങ് ഡിസെബിലിറ്റി ക്യാമ്പിന് ഈ ഡോക്ടറാണ് നേതൃത്വം നല്‍കിയത്. ഇതില്‍ യുവജന, വനിതാ സംഘടനകള്‍ പ്രതിഷേധിച്ചതോടെ ഡോക്ടറെ ക്യാമ്പ് ചുമതലയില്‍ നിന്ന് നീക്കിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മേലധികാരിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് സസ്പെന്ഷന്.
വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കെജിഎംഒഎ മുന്‍ ജില്ലാ പ്രസിഡന്റാണ്. ഇടതുപക്ഷ സംഘടനകളുടെ പിന്തുണയാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടും സര്‍വീസില്‍ തുടരാന്‍ സഹായകമായതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: