വാരാണസി: ജ്ഞാന്‍വാപി സമുച്ചയത്തിലെ നിലവറയില്‍ ആരംഭിച്ച ആരാധന നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി 15ന് പരിഗണിക്കും. ആരാധനയ്ക്കെതിരെ അന്‍ജുമാന്‍ ഇന്‍സാമിയ കമ്മിറ്റി നല്കിയ ഹര്‍ജിയാണ് വാരാണസി കോടതി പരിഗണിക്കുന്നത്.
ഫെബ്രുവരി 12ന് അലഹബാദ് ഹൈക്കോടതി സമാന ഹര്‍ജി പരിഗണിക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇതില്‍ വാദം കേട്ടിട്ട് അര്‍ത്ഥമില്ലെന്നും ഹര്‍ജി 15ലേക്ക് മാറ്റിവയ്ക്കുന്നുവെന്നും വാരാണസി ജില്ലാ ജഡ്ജി അനില്‍ കുമാര്‍ അറിയിച്ചതായി അഭിഭാഷകന് എം.എം. യാദവ് പറഞ്ഞു.
ഇതിന് പുറമെ ജ്ഞാന്‍വാപി സമുച്ചയത്തിലെ അടച്ചിട്ട നിലവറകളില്‍ കൂടി സര്‍വേ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും 15നാണ് വാരാണസി ജില്ലാ കോടതി പരിഗണിക്കുക. സമുച്ചയത്തില്‍ വിപുലമായ രീതിയില്‍ ശാസ്ത്രീയമായി സര്‍വേ നടത്തണമെന്നാണ് രാഖി സിങ് നല്കിയ ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: