ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗത്തില്പ്പെട്ടയാളല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്കി കേന്ദ്രസര്‍ക്കാര്‍.
പ്രത്യേകം പുറത്തിറക്കിയ കുറിപ്പില്‍ പ്രധാനമന്ത്രി മോദിയുടെ ജാതിയായ മോധ് ഗഞ്ചി സമുദായത്തെ 1999 ഒക്ടോബറില്‍ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രവിജ്ഞാപനം വന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. നെഹ്റു കുടുംബം എക്കാലവും ഒബിസി സമുദായത്തിന് എതിരായി പ്രവര്‍ത്തിച്ചവരാണെന്ന് ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് രണ്ടുവര്‍ഷം മുമ്പായിരുന്നു ഗഞ്ചി, മോധ് ഗഞ്ചി സമുദായങ്ങളെ ഒബിസിയില്‍ ഉള്‍പ്പെടുത്തി ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയത്. മോദിയെ ഒബിസിക്കാരനാക്കിയത് മോദി മുഖ്യമന്ത്രിയായ ശേഷമെന്നായിരുന്നു കാലങ്ങളായി കോണ്‍ഗ്രസ് പരിഹസിച്ചിരുന്നത്. തെലി ജാതിയുടെ ഉപജാതികളിലൊന്നായ മോധ് ഗഞ്ചി സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തുന്ന അവസാന സംസ്ഥാനമാണ് ഗുജറാത്ത്. തെലി സമുദായത്തെ 1994ലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ബിഹാറിലും രാജസ്ഥാനിലും അടക്കം ഉത്തരഭാരത സംസ്ഥാനങ്ങളിലെല്ലാം ഒബിസി വിഭാഗത്തിലാണ് തെലി ജാതിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: