ആലപ്പുഴ: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃ മാതാവിന് ഏഴ് വര്‍ഷം തടവും, 50,000 രൂപ പിഴയും കോടതി വിധിച്ചു. ഭര്‍ത്താവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു.
ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡില്‍ കുറ്റിപ്പുറത്ത് ചിറ വീട്ടില്‍ കുഞ്ഞുമോന് – നജ്മ ദമ്പതികളുടെ മകള്‍ തസ്നി (22) ആണ് തണ്ണീര്‍മുക്കം വാരണത്തെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. 2018 ല്‍ ആണ് സംഭവം.
തണ്ണീര്‍മുക്കം വാരണം പുത്തേഴത്ത് വെളിയില്‍ ഷാജിയുടെ ഭാര്യ ഐഷയാണ് കോടതി ശിക്ഷിച്ചത്. മുഹമ്മ പൊലീസാണ് കേസ് രജിസറ്റര്‍ ചെയ്തത്. കോടതി വിധിയെ തുടര്‍ന്ന് ഐഷയെ മാവേലിക്കര വനിതാ ജയിലിലേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: