Categories: Alappuzha

ജാതി ആക്ഷേപം; സിപിഐ എല്‍സി സെക്രട്ടറി ബിജെപിയില്‍

Published by

ആലപ്പുഴ: ജാതി ആക്ഷേപത്തില്‍ നേതൃത്വം നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സിപിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു. സിപിഐ എടത്വാ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.സി. സന്തോഷാണ് മുന്‍ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് തുടര്‍ച്ചയായി അധിക്ഷേപം നേരിട്ടിരുന്നതായും കഴിഞ്ഞ ഡിസം. 20 ന് എടത്വായില്‍ നടന്ന കര്‍ഷക സംഗമത്തിന് മൈക്ക് അനൗണ്‍സ്‌മെന്റിനിടെ എടത്വാ ജങ്ഷനില്‍ വെച്ച് രണ്ട് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ പരസ്യമായി ജാതി ആക്ഷേപം നടത്തിയിരുന്നതയും സന്തോഷ് പറഞ്ഞു.

അംഗങ്ങളുടെ ജാതി ആക്ഷേപത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് എടത്വാ പോലീസില്‍ പരാതി നല്‍കി. ഡിവൈഎസ്പി പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ ജാമ്യത്തില്‍ ഇറക്കാന്‍ പാര്‍ട്ടി നേത്യത്വം തന്നെ മുന്‍കൈ എടുത്തത്തിരുന്നതായി സന്തോഷ് പറഞ്ഞു. ഇരയ്‌ക്ക് അനുവദിക്കേണ്ട നീതി പ്രതിക്ക് അനുകൂലമാക്കിയ നേത്യത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് സന്തോഷ് പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയിലെ സൗഹൃദ സദസില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്ത കെ.സി. സന്തോഷ് ചെങ്ങന്നൂരില്‍ നടന്ന യോഗത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by