Categories: India

എല്‍.കെ അദ്വാനിയെ നേരിട്ടെത്തി സന്ദര്‍ശിച്ച് നിതീഷ് കുമാര്‍; ഭാരതരത്‌ന ലഭിച്ചതില്‍ ആശംസകള്‍ നേര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി

അദ്വാനിക്ക് ഭാരതരത്‌ന ലഭിച്ചതില്‍ അദേഹം ആശംസകള്‍ നേരുകയും ചെയ്തു.

Published by

ന്യൂദല്‍ഹി: എല്‍.കെ അദ്വാനിയെ അദേഹത്തിന്റെ ദല്‍ഹി വസതിയില്‍ എത്തി സന്ദര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ഡിഎ സംഖ്യത്തിനൊപ്പം തിരിച്ചെതിയതിനു പിന്നാലെയാണ് നിതീഷ് ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ കാണാന്‍ എത്തിയത്. അദ്വാനിക്ക് ഭാരതരത്‌ന ലഭിച്ചതില്‍ അദേഹം ആശംസകള്‍ നേരുകയും ചെയ്തു.

കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നേരട്ടെത്തി കണ്ടിരുന്നു. ലോക്‌സഭ ഇലക്ഷനുകള്‍ അടുക്കുമ്പോഴാണ് അദേഹത്തിന്റെ പ്രത്യേക സന്ദര്‍ശനം. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇന്‍ഡി സംഖ്യത്തില്‍ നിന്ന് അദേഹം പിന്‍വാങ്ങിയത്.

കോണ്‍ഗ്രസിന്റെ പ്രതിപക്ഷ പാര്‍ട്ടികളുടെയും കുടുംബാധിപത്യ രാഷ്‌ട്രീയത്തിലും അധികാരമോഹത്തിലും പ്രതിഷേധിത്താണ് അദേഹം ബിജെപി നയിക്കുന്ന എന്‍ഡിഎ സംഖ്യത്തിന്റെ ഭാഗമായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by