കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനിതാ ജയിലുകളിലെ തടവുകാര്‍ ഗര്‍ഭിണികളാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയില്‍ കാര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കുളള അമിക്കസ് ക്യൂറി.ജയിലുകൡ ഇതിനകം 196 കുഞ്ഞുങ്ങള്‍ ജനിച്ചതായി അമിക്കസ് ക്യൂറി കല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. ഈ കുട്ടികളുടെ ക്ഷേമവും അവരുടെ സാഹചര്യങ്ങളുമൊക്കെ ആശങ്ക ഉയര്‍ത്തുന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ വനിതാ ജയിലുകളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കണമെന്നും അമിക്കസ് കൂറി കോടതിയോട് ആവശ്യപ്പെട്ടു.അടുത്തിടെ ഒരു വനിതാ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു ഗര്‍ഭിണിയെയും 15 കുട്ടികളെയും കണ്ടതായി അമിക്കസ് കൂറി ഹൈക്കോടതിയെ അറിയിച്ചു. ഈ കുട്ടികളെല്ലാം ജയിലിലാണ് ജനിച്ചത്.
അതിനിടെ ഗൗരവമുള്ള വിഷയമാണിതെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി വിഷയം മറ്റൊരു ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു. അതേസമയം ജയില്‍ വകുപ്പിലെ ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ തടവുകാരുടെ ഗര്‍ഭധാരണം സംബന്ധിച്ച് അറിവില്ലെന്നാണ് പ്രതികരിച്ചത്. ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ജയിലില്‍ അമ്മമാരോടൊപ്പം താമസിക്കാന്‍ അനുവാദമുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജയിലില്‍ ഗര്‍ഭധാരണത്തിന് സാധ്യതയില്ലെന്നും ഉന്നതോദ്യോഗസ്ഥന്‍ പ്രതികരിച്ചു.വിഷയം ശ്രദ്ധയില്‍ പെട്ടാല്‍ അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: