ന്യൂദല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തിലെ ഭാരതീയ ജനതാപാര്‍ട്ടി സര്‍ക്കാരിന്റെ പ്രകടനത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ ബ്ലാക്ക് പേപ്പറിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കാര്യങ്ങള്‍ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടു തന്നെ ഈ ബ്ലാക്ക് പേപ്പര്‍ കണ്ണുകിട്ടാതിരിക്കാന്‍ തൊടുന്ന കറുത്ത പൊട്ടായി മാത്രമാണ് താന്‍ കണക്കാക്കുന്നതെന്നും അദേഹം പറഞ്ഞു.
തന്റെ മുന്‍ഗാമി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഒരു കുട്ടി ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് എന്തെങ്കിലും നല്ല അവസരത്തിനായി ഇറങ്ങുമ്പോള്‍, ദുഷിച്ച കണ്ണുകിട്ടാതിരിക്കാന്‍ കാലടീക്ക (കറുത്ത പൊട്ട്) തൊട്ടതിന് ശേഷം പോകൂ എന്നു വീട്ടുകാര്‍ പറയാറുണ്ട്.
ഇന്ന്, രാജ്യം കഴിഞ്ഞ പത്ത് വര്‍ഷമായി സമൃദ്ധിയുടെ പുതിയ ഉയരങ്ങള്‍ തൊടുമ്പോള്‍, ആരൂം ഒരു ദുഷിച്ച കണ്ണ് വയ്‌ക്കാതിരിക്കാന്‍ ഇന്ന് ഒരു കറുത്ത പൊട്ട് വയ്‌ക്കാനുള്ള ശ്രമം നടന്നു. ബ്ലാക്ക് പേപ്പര്‍ കൊണ്ടുവന്നതിന് ഖാര്‍ഗെ ജിയോട് ഞാന്‍ ഒരുപാട് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം, കേന്ദ്രത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തിലെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ‘ബ്ലാക്ക് പേപ്പര്‍’ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: