മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്‌ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖ് പാർട്ടിയിൽ നിന്ന് രാജി വെച്ചു. അഞ്ച് പതിറ്റാണ്ടോളം നീണ്ട പാർട്ടി ജീവിതത്തിനൊടുവിലാണ് താൻ രാജി വെയ്‌ക്കുന്നതെന്ന് ബാബ സിദ്ദിഖ് വ്യാഴാഴ്ച അറിയിച്ചു.
മുംബൈ കോൺഗ്രസിന്റെ പ്രമുഖ ന്യൂനപക്ഷ മുഖമായ സിദ്ദിഖ് കോൺഗ്രസ്-എൻസിപി സഖ്യം അധികാരത്തിലിരുന്നപ്പോൾ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
“ഞാൻ കൗമാരപ്രായത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു, അത് 48 വർഷം നീണ്ടുനിന്ന ഒരു സുപ്രധാന യാത്രയാണ്. ഇന്ന് ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു. ” – എക്സിലെ ഒരു പോസ്റ്റിൽ സിദ്ദിഖ് പറഞ്ഞു.
“ഞാൻ പ്രകടിപ്പിക്കാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ അവർ പറയുന്നതുപോലെ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. ഈ യാത്രയുടെ ഭാഗമായ എല്ലാവരോടും ഞാൻ നന്ദി പറയുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ വിഭാഗത്തെ യഥാർത്ഥ നാഷണൽ കോൺഗ്രസ് പാർട്ടി (എൻസിപി) ആയി അംഗീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. സിദ്ദിഖിന്റെ മകൻ നിലവിൽ മുംബൈയിലെ ബാന്ദ്രയിൽ (ഈസ്റ്റ്) കോൺഗ്രസ് എംഎൽഎയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: