തൃശൂർ: ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൈപ്പറമ്പ് എടക്കളത്തൂർ കിഴക്കുമുറി പ്രബിനെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വന്നൂർ, കടവല്ലൂർ ഭാഗങ്ങളിലുള്ള പത്ത് പേരാണ് തട്ടിപ്പിന് ഇരയായത്. വനം വകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇടനിലക്കാർ മുഖേന ഇയാൾ ചെറുപ്പക്കാരെ കബളിപ്പിക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാരനെന്ന് വിശ്വസിപ്പിക്കുന്നതിനായി വ്യാജ രേഖകളും ഉണ്ടാക്കിയിരുന്നു.
വാളയാർ റേഞ്ചിലാണ് ജോലി ചെയ്യുന്നതെന്നാണ് പ്രതി പറഞ്ഞിരുന്നത്. തൃശൂർ കളക്ട്രേറ്റിൽ കോടതിയുടെ സമീപത്ത് വച്ചാ് 60,000 രൂപ മുതൽ ഒന്നര ലക്ഷം വരെ ചെറുപ്പക്കാരിൽ നിന്നും തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: