വട്ടപ്പാറ(തിരുവനന്തപുരം): ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍ ആവശ്യപ്പെട്ടു.
പാലോളി കമ്മിഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ തിടുക്കം കാട്ടിയ സര്‍ക്കാര്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരു വര്‍ഷമായി പൂഴ്‌ത്തിവച്ചിരിക്കുന്നത് അനീതിയും അവഗണനയും ആണെന്ന് അദ്ദേഹം പറഞ്ഞു.
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തിലുള്ള ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് വട്ടപ്പാറയില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ് അധ്യക്ഷനായി. ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം.എ. പോള്‍ മുഖ്യ സന്ദേശം നല്കി. ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ഇസിഐ ബിഷപ്പ് കമ്മിസറി ഹെന്‍ട്രി ഡി. ദാവീദ്, കെ.സി സി ക്ലര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ എ.ആര്‍. നോബിള്‍, സാല്‍വേഷന്‍ ആര്‍മി പ്രോഗ്രാം സെക്രട്ടറി ലഫ്. കേണല്‍ സജൂഡാ നിയേല്‍, കെസിസി വൈസ് ചെയര്‍മാന്‍ മേജര്‍ ആശാ ജസ്റ്റിന്‍, കെസിസി ജില്ലാ കണ്‍വീനര്‍ ഫാ. സജി മേക്കാട്ട്, ഡോ. ജെ. ഡബ്ല്യു. പ്രകാശ്, സിഎസ്‌ഐ ഏരിയാ ചെയര്‍മാന്‍ ഡോ. ഗില്‍ബര്‍ട്ട് ജോസ്, കെ. ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: