Categories: India

25കിലോമീറ്ററില്‍ ഒരു ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ എന്ന കേന്ദ്രപദ്ധതിയെ സംസ്ഥാനപദ്ധതിയാക്കി പിണറായി സര്‍ക്കാര്‍

Published by

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് ഒരോ 25 കിലോമീറ്ററിലും ഒരു ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നത്. 2019 മുതല്‍ സ്വപ്നം കണ്ടിരുന്ന ഈ പദ്ധതി ഇപ്പോള്‍ കര്‍മ്മപഥത്തില്‍ എത്തുകയാണ്. ഇപ്പോള്‍ ഇടത് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ഹൈവേകളില്‍ 25 കിലോമീറ്ററിനുള്ളില്‍ ഒരു ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന  അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ്. പക്ഷെ ഇത് കേന്ദ്രപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതല്ലേ എന്ന ചോദിച്ചാല്‍ അതിന് മറുപടിയുണ്ടോ?

ഏതാനും നാള്‍ മുന്‍പ് കേന്ദ്ര ഹെവി ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായ മഹേന്ദ്രനാഥ് പാണ്ഡെ രാജ്യസഭയില്‍ പ്രഖ്യാപിച്ചത് മൂന്ന് കാര്യങ്ങളാണ്-
1, ഓരോ 25 കിലോമീറ്ററിലും ഒരു ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കും.
2. രാജ്യത്തുടനീളമുള്ള 70000 പെട്രോള്‍ പമ്പുകളില്‍ 22000 എണ്ണത്തിനടുത്ത് ഇവി ചാര്‍ജിംഗ് സ്റ്റേഷനകള്‍ സ്ഥാപിക്കാനുള്ള പണി പുരോഗമിക്കുകയാണ്.
3. ഇവി ചാര്‍ജിംഗിനുള്ള അടിസ്ഥാനസൗകര്യം വികസിപ്പിക്കാന്‍ 100 കോടി രൂപ ഫെയിം പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.

ഇപ്പോള്‍ കേരളത്തിലും സര്‍ക്കാര്‍ ഇത് തന്നെ കൊട്ടിഘോഷിക്കുന്നു. ഓരോ 25 കിലോമീറ്ററിലും ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന അവകാശവാദവുമായി ഇടത് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുകയാണ്.ഇത് ഫെയിം ഫണ്ടില്‍ നിന്നാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക