പട്ന: കോണ്‍ഗ്രസിലെയും ലാലുപ്രസാദിന്റെ ആര്‍ജെഡിയിലും നിലനില്‍ക്കുന്ന മക്കള്‍ രാഷ്‌ട്രീയം മടുത്താണ് നിതീഷ് കുമാര്‍ വീണ്ടും ബിജെപിയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ട്.
മകനായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി വാഴിക്കുക എന്നതിനപ്പുറം മറ്റൊന്നും സോണിയാഗാന്ധിയുടെ മനസ്സിലില്ല. മറ്റൊരാളെയും കഴിവുണ്ടെങ്കില്‍ തലപൊക്കാന്‍ അനുവദിക്കില്ല. മക്കള്‍ രാഷ്‌ട്രീയത്തിനെ സമരം ചെയ്താല്‍ പുറത്താക്കപ്പെടുമെന്നതിനാല്‍ എല്ലാവരും ഭയന്നാണ് ആ പാര്‍ട്ടിയില്‍ സോണിയാഗാന്ധിയുടെ തിട്ടൂരത്തിന് കീഴ്വഴങ്ങി നില്‍ക്കുന്നത്. ഇന്ത്യാ മുന്നണിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മക്കള്‍ രാഷ്‌ട്രീയം നിതീഷ് കുമാറിന് വ്യക്തമായി മനസ്സിലായി.
അതുപോലെ മക്കള്‍ രാഷ്‌ട്രീയം നിലനില്‍ക്കുന്ന മറ്റൊരു പാര്‍ട്ടിയാണ് രാഷ്‌ട്രീയ ജനതാദള്‍ എന്ന ആര്‍ജെഡി. ബിജെപി വിട്ട് നിതീഷ് കുമാര്‍ നേരെ പോയത് ലാലുയാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേരാനാണ്. മുഖ്യമന്ത്രിക്കസേര പക്ഷെ വിട്ടുകൊടുത്തില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കാര്യം വ്യക്തമായി. ലാലുപ്രസാദ് യാദവിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. മകന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി വാഴിക്കുക. അതിനായി നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും തള്ളിത്താഴെയിടാനും ലാലുപ്രസാദ് യാദവ് ശ്രമിച്ചിരുന്നതായും നിതീഷ്കുമാറിന് ചില റിപ്പോര്‍ട്ടുകള്‍ കിട്ടിയിരുന്നു. അതേ സമയം നിതീഷ് കുമാറിനെ ഇന്ത്യാ മുന്നണിയുടെ അധ്യക്ഷ പദവിയില്‍ എത്തിക്കാനൊന്നും ലാലുപ്രസാദ് യാദവ് താല്‍പര്യം കാട്ടിയതുമില്ല. ഇതാണ് നിതീഷിനെ ലാലുപ്രസാദ് യാദവുമായും ആര്‍ജെഡിയുമായും അകറ്റിയത്. മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വീണാല്‍ പിന്നെ രാഷ്‌ട്രീയത്തില്‍ നിന്നും എന്നെന്നേയ്‌ക്കുമായി താന്‍ തുടച്ചുനീക്കപ്പെടും എന്നും നിതീഷ് ഭയന്നിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ സുരക്ഷിതം ബിജെപിയാണെന്നും നിതീഷ് തിരിച്ചറിഞ്ഞു.
പരിവാര്‍വാദ് (Parivarvad) എന്ന് ഹിന്ദിയിലും ഡൈനാസ്റ്റി പൊളിറ്റിക്സ് (Dynasty politics) എന്ന് ഇംഗ്ലീഷിലും മക്കള്‍ രാഷ്‌ട്രീയം എന്ന് മലയാളത്തിലും വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസത്തില്‍ പെട്ട് കിടക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യാമുന്നണിയിലെ ഓരോ പാര്‍ട്ടിയും. മഹാരാഷ്‌ട്രയിലെ ഉദ്ധവ് താക്കറെ മകന്‍ ആദിത്യ താക്കറെയും മക്കളില്ലാത്ത മമത ബാനര്‍ജി ബംഗാളില്‍ പിന്‍ഗാമിയായി അഭിഷേക് ബാനര്‍ജിയേയും എന്‍സിപിയുടെ ശരദ് പവാര്‍ പരിചയസമ്പന്നരായ അജിത് പവാറിനെ വരെ പുറന്തള്ളി സ്വന്തം മകള്‍ സുപ്രിയ സുലെയെയും സ്റ്റാലിന്‍ തമിഴ്നാട്ടില്‍ സ്വന്തം മകന്‍ ഉദയനിധി സ്റ്റാലിനെയും പിന്‍ഗാമിയായി വാഴിക്കാന്‍ അര്‍ഹരായ പലരേയും തഴയുന്നു. ഇക്കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്ന നേതാവാണ് നരേന്ദ്രമോദിയെന്ന് നിതീഷ് കുമാറിന് തിരിച്ചറിവുണ്ടാകാന്‍ ഇന്ത്യാ മുന്നണിയില്‍ അല്‍പനാള്‍ ഒന്നു കയറിയിറങ്ങേണ്ടി വന്നു എന്ന് മാത്രം.
മാത്രമല്ല, നിതീഷ് കുമാര്‍ കോണ്‍ഗ്രസിലെ സോണിയയോടും മന്‍മോഹന്‍സിങ്ങിനോടും 2005 മുതല്‍ കര്‍പ്പൂരി താക്കൂര്‍ എന്ന സോഷ്യലിസ്റ്റ് നേതാവിനെ ഭാരതരത്ന നല്‍കി ആദരിക്കാന്‍ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് കേട്ട ഭാവമേ നടിച്ചില്ല. അങ്ങിനെയിരിക്കെയാണ് മോദി 2024ല്‍ കര്‍പ്പൂരി താക്കൂറിന് ഭാരതരത്ന പ്രഖ്യാപിച്ചത്. കര്‍പ്പൂരി താക്കൂറിന്റെ മകനാണ് അച്ഛന് ഭാരത് രത്ന നല്‍കുന്നതായി അറിയിച്ച് പ്രധാനമന്ത്രി മോദി വിളിച്ചിരുന്ന കാര്യം അറിയിച്ചിരുന്നതായി നിതീഷിനോട് പറഞ്ഞത്. ഇതോടെ നിതീഷിന് മോദിയോടുള്ള മതിപ്പ് ഇരട്ടിയായി. കാരണം തന്റെ നെടുനാളത്തെ ആവശ്യം തന്നോട് പോലും ഒരക്ഷരം മിണ്ടാതെ നടപ്പാക്കിയ മോദിയുടെ ഉദാരമനസ്കത നിതീഷിന് മറക്കാന്‍ കഴിയാത്തതാണ്. കാരണം തന്റെ രാഷ്‌ട്രീയ ഗുരുവിന് നല്‍കാന്‍ താന്‍ ആഗ്രഹിച്ച സമ്മാനമാണ് മോദി നല്‍കിയത്. ‘മോദി താങ്കള്‍ അസാധാരണനാണ്, താങ്കള്‍ എന്നെ തോല്‍പിച്ചു കളഞ്ഞു.’- നിതീഷ് കുമാര്‍ മനസ്സില്‍ മന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: