കൊല്ലം: കൊട്ടാരക്കര അമ്പലപ്പുറം പാങ്ങോട് ഭാഗത്ത് കഴിഞ്ഞ രാത്രി വൈകി വീടുകളുടെ ഭിത്തിക്ക് വിള്ളലും നാശനഷ്ടങ്ങളും ഉണ്ടായത് ആളുകളില്‍ ആശങ്കയുളവാക്കി. നേരിയ തോതിലുള്ള ഭൂചലനമാണ് കാരണമെന്നാണ് സംശയം.
രണ്ടു വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി.പാത്രങ്ങള്‍ കുലുങ്ങുന്നതും താഴെ വീഴുന്നതുമായ ശബ്ദം കേട്ടുണര്ന്നെന്ന് ആളുകള്‍ പറഞ്ഞു. ചെറിയ രീതിയിലുള്ള കുലുക്കം അനുഭവപ്പെട്ടതായും പറയുന്നുണ്ട്.
ഒരു വീടിന്റെ ഭിത്തികള്‍ക്ക് വലിയ രീതിയില്‍ വിള്ളലുണ്ടായിട്ടുണ്ട്. റവന്യു വകുപ്പ് അധികൃതര്‍ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: