ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ പാസായി. ഇതോടെ ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി.സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാന്‍ നിയമം സഹായിക്കും എന്ന പ്രതീക്ഷയാണുളളതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
വിവാഹം ,വിവാഹ മോചനം, സ്വത്തവകാശം എന്നിവയില്‍ തുല്യത ഉറപ്പാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്നലെയാണ് ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ പുഷ്‌കര്‍ സിംഗ് ധാമി അവതരിപ്പിച്ചത്.
ബിജെപി എംഎല്‍എമാരുടെ ജയ് ശ്രീറാം വിളികള്‍ക്കിടെയാണ് മുഖ്യമന്ത്രി ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ തിടുക്കത്തിലാണ് നടപടിയെന്നും കരട് ബില്‍ വായിക്കാന്‍ പോലും സമയം നല്കിയില്ലെന്നും ആരോപിച്ച് പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിച്ചിരുന്നു.
ലിംഗസമത്വം, സ്വത്തില്‍ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവില്‍ കോഡിലൂടെ നടപ്പാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗോത്രവിഭാഗങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: