തൃശൂർ: പക്ഷികള്‍ക്ക് ദാഹജലം ഒരുക്കുവാൻ ചട്ടികള്‍ വിതരണം ചെയ്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലാണ് പക്ഷികൾക്ക് കുടിക്കാനായുള്ള വെള്ളം വെക്കുന്ന മൺചട്ടി വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി.
പത്ത് ചട്ടികളാണ് സുരേഷ് ഗോപി നൽകാമെന്ന് സ്റ്റേഷൻ മാസ്റ്റര്‍ക്ക് വാഗ്ദാനം ചെയ്ത്. ചട്ടികള്‍ തൃശൂർ സ്റ്റേഷനിലും കൊടുക്കാമെന്നും അദ്ദേഹം പറയുന്നത് വീഡിയോയിൽ കാണാം. ചട്ടികള്‍ നല്‍കുന്നതിനൊപ്പം അതെങ്ങനെ വയ്‌ക്കണമെന്നും അദ്ദേഹം സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞുകൊടുക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: