സൗന്ദര്യസംരക്ഷകര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത കറ്റാര്‍വാഴ ഏറെ ഔഷധമൂല്യമുള്ള സസ്യമാണ്. മുടികൊഴിച്ചിലിനുമുള്ള ഒരു പരിഹാരമാര്‍ഗ്ഗമാണ് കറ്റാര്‍വാഴ കൊണ്ട് ഉണ്ടാക്കുന്ന എണ്ണ ഉപയോഗിക്കുന്നത്. തലയോട്ടിയെ തണുപ്പിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്‌ക്കുകയും മുഖത്ത് തെളിമ നല്‍കുകയും ചെയ്യുന്നു. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ പ്രകൃതിദത്ത ചേരുവകളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ.
ഉണ്ടാക്കുന്നവിധം
കറ്റാര്‍വാഴയുടെ പോള കൊണ്ടാണ് എണ്ണ കാച്ചുന്നത്. സാമാന്യം വലിപ്പമുള്ള കറ്റാര്‍വാഴയുടെ തണ്ട് എടുത്ത് അതിനെ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ നല്ലതുപോലെ അരച്ചെടുക്കാം.
നന്നായി അരച്ചെടുത്ത ശേഷം ഈ ജ്യൂസ് ഒരു അരിപ്പയില്‍ എടുത്ത് നല്ലതുപോലെ അരിച്ചെടുക്കാവുന്നതാണ്. ഒരു കപ്പ് കറ്റാര്‍വാഴ ജ്യൂസ് അരക്കപ്പ് വെളിച്ചെണ്ണയാണ് വേണ്ടത്.
ഇത്തരത്തില്‍ എടുക്കുന്ന വെളിച്ചെണ്ണ മായം ചേര്‍ക്കാത്തത് ആയിരിക്കണം. ഇനി കട്ടിയുള്ള പാത്രത്തില്‍ ചൂടാക്കിയ ശേഷം ഇതിലേക്ക് കറ്റാര്‍വാഴയുടെ നീര് ഒഴിയ്‌ക്കാം.
കറ്റാര്‍വാഴയുടെ നീര് വെളിച്ചെണ്ണയില്‍ ഒഴിച്ച ശേഷം 10 മിനിറ്റോളം ഇളക്കിക്കൊണ്ടിരിക്കണം. ഇപ്രകാരം ഇളക്കിക്കൊണ്ടിരി്ക്കുമ്പോള്‍ ഇതിലെ ചണ്ടി തനിയേ എണ്ണയ്‌ക്ക് മുകളില്‍ ഊറി വരും.
അതിനുശേഷം ഈ എണ്ണ തെളിഞ്ഞ് വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെയ്‌ക്കാവുന്നതാണ്. ഇതിനുശേഷം നല്ലതുപോലെ തണുത്ത് കഴിയുമ്പോള്‍ ഒരു കുപ്പിയില്‍ ഒഴിച്ചു വെക്കാം.
ഉപയോഗിക്കേണ്ട വിധം: കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പേ ഈ എണ്ണ തലയില്‍ നല്ലതുപോലെ തേച്ച് പിടിക്കാം. എന്നിട്ട് വേണം കുളിയ്‌ക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: