‘ഒരു വർഷം ആകുന്നതിന് മുമ്പ് ഞാൻ വേറെ വിവാഹം കഴിക്കുമെന്നുള്ള ഒരുപാട് കാര്യങ്ങൾ കേട്ടു. പക്ഷെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ ഞാൻ വേറെ കല്യാണം കഴിക്കത്തില്ല. കൊല്ലം സുധിയുടെ ഭാര്യയായിട്ട് തന്നെ ജീവിതകാലം മുഴുവനും കഴിയണമെന്നാണ് എന്റെ ആഗ്രഹം.പല കാരണങ്ങൾ കൊണ്ട് ഞാനെടുത്ത ഉറച്ച തീരുമാനമാണത്. കൊല്ലം സുധിയുടെ ഭാര്യയായിട്ട് തന്നെ മരണം വരെയും ഞാൻ ജീവിക്കും.
കൊല്ലം സുധിയുടെ ഭാര്യ രേണു രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രേണു. തന്നെ അടുത്ത് അറിയാത്തവരാണ് ഇത്തരത്തിൽ പറയുന്നതെന്നാണ് രേണു പ്രതികരിച്ചിരിക്കുന്നത്.താൻ മരണം വരെയും കൊല്ലം സുധിയുടെ ഭാര്യയായിട്ട് തന്നെ ജീവിക്കുമെന്നും രേണു പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
എന്നെ അറിയാവുന്ന ആരും ഞാൻ വേറെ വിവാഹം കഴിക്കുമെന്ന് പറയില്ല. എന്റെ രണ്ടു മക്കളും എന്റെയും സുധി ചേട്ടന്റെയും മക്കളായിട്ട് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. വേറൊരാൾ വന്നാൽ അവരെ ഒരിക്കലും അങ്ങനെ കാണില്ല.
ആ ഒരു ചിന്ത എന്റെ മനസിലുള്ളതുകൊണ്ടാകണം ഇത്തരത്തിലൊരു തീരുമാനവുമായി ഞാൻ മുന്നോട്ട് പോകുന്നത്.
പിന്നെ, എന്നെ അടുത്തറിയാത്ത എന്നെ സ്നേഹിക്കുന്ന നിരവധിപേർ മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോൾ വിവാഹം കഴിച്ചില്ലെങ്കിലും പിന്നീട് നല്ലൊരു ആലോചന വന്നാൽ വിവാഹത്തിലേക്ക് കടക്കണമെന്ന് പറയുന്ന നിരവധി പേരുണ്ട്. അവരോടൊന്നും കൂടുതൽ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’- കൊല്ലം സുധിയുടെ ഭാര്യ രേണു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: