ഗൊറില്ലാ പോരാട്ടങ്ങളിലൂടെ യുവാക്കളുടെ ആരാധനാപാത്രമായ ചെ ഗുവേരയെക്കുറിച്ച് അനേകം പുസ്തകങ്ങളിറങ്ങിക്കഴിഞ്ഞു. ഡോക്ടർ ബിരുദം നേടിയിയിട്ടും അതിന്റെ സൗഭാഗ്യങ്ങൾ വലിച്ചെറിഞ്ഞ്, മോട്ടോർസൈക്കളിൽ നാടുചുറ്റി, ജനങ്ങളുടെ പ്രശ്നങ്ങളറിഞ്ഞ്, അവരുടെ മോചനത്തിനായി തോക്കെടുത്തവൻ… വിപ്ലവത്തിലൂടെ കിട്ടിയ അധികാരം വലിച്ചെറിഞ്ഞു മറ്റു രാജ്യങ്ങളിൽ വിപ്ലവം സംഘടിപ്പിക്കാൻ നാടുവിട്ടവൻ… ഇങ്ങനെയൊക്കെയാണ് ഇതുവരെ അറിഞ്ഞ ചെ ഗുവേര…
എന്നാൽ ഡോക്ടർ ബിരുദം എങ്ങിനെയോ സംഘടിപ്പിച്ച്, മദ്യപിച്ചു കാമവെറിപൂണ്ട് കൂട്ടുകാരന്റെ ഭാര്യയെ കേറിപിടിച്ചതിനു തല്ലുകൊണ്ടോടിയ ചെ; നാലാമത്തെ കാമുകിയുടെ പ്രേരണയാൽ ക്യൂബയിലേക്ക് പോയി, താൻ നയിക്കാതിരുന്ന യുദ്ധത്തിന്റെ ചരിത്രം എഴുതികൂട്ടിയ ചെ; ഫിഡൽ ഏല്പിച്ച പണികളിൽ ഒന്നിലും വിജയിക്കാതെ കുറഞ്ഞ കാലയളവിൽ നാലുപ്രാവശ്യം സ്ഥാനം മാറ്റപ്പെട്ട ചെ;ഒടുവിൽ ഫിഡിലിനോട് പിണങ്ങി, സോവിയറ്റ് യൂണിയന്റെ എതിർപ്പിനെതുടർന്ന് ക്യൂബയിൽനിന്ന് ഒളിച്ചുകടന്ന, നയിച്ച ഗൊറില്ലായുദ്ധങ്ങൾ മുഴുവൻ അമ്പേ പരാജയപ്പെട്ട ചെ… ഈ ചരിത്രം കൂടി അറിയേണ്ടതല്ലേ?
ക്യൂബൻ ചരിത്രരേഖകളുടെയും ചെ ഗുവേരയുടെതന്നെ പുസ്തകങ്ങളിലെയും തെളിവുകളുടെ പിൻബലത്തിൽ എഴുതിയ പുസ്തകമിതാ… പിറന്ന ദിനംമുതൽ മരണത്തിന്റെ കാരണം വരെ തെറ്റായി രേഖപ്പെടുത്തിയ കമ്മ്യൂണിസ്റ് ചരിത്രത്തിന്റെ പൊളിച്ചെഴുത്ത്!
ചെ ഗുവേര എഴുതിയതും , ചെ ഗുവേരയെകുറിച്ച എഴുതപ്പെട്ടതുമായ പതിനേഴോളം പുസ്തകങ്ങളിലെതന്നെ സംഭവങ്ങളിലൂടെ ബിജെപി വക്താവ് പി. ആർ. ശിവശങ്കർ നടത്തിയ ചരിത്രാന്വേഷണം പുസ്തകരൂപത്തിൽ കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിക്കുന്നു. 250 രൂപ വിലയുള്ള ” ചെ ഗുവേര: കെട്ടുകഥകളും യാഥാർഥ്യവും ” എന്ന പുസ്തകത്തിന്റെ പ്രീപബ്ലികേഷൻ വില 180 രൂപ, പുസ്തകത്തിനായി കുരുക്ഷേത്ര പ്രകാശൻ എറണാകുളം ഓഫീസുമായി ബന്ധപ്പെടുക . ഫോൺ ‘ 0484 2338324, 9995214441
പ്രതികരിക്കാൻ ഇവിടെ എഴുതുക: