ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന്റെ ഏഷ്യൻ മേഖലയുടെ നയതന്ത്ര സഹായിയായ കർട്ട് കാംബെലിനെ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയായി സെനറ്റ് തെരഞ്ഞെടുത്തു. യുഎസ്-ഏഷ്യ ബന്ധങ്ങളിൽ വിദഗ്ധനായി കണക്കാക്കപ്പെടുന്ന കാംബെൽ നെ ചൊവ്വാഴ്ച യുഎസ് സെനറ്റ് 92-5 ഉഭയകക്ഷി വോട്ടിന് സ്ഥിരീകരിക്കുകയായിരുന്നു.
“ഞങ്ങളുടെ പുതിയ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനുള്ള സ്ഥിരീകരണത്തിൽ കർട്ട് കാംപ്ബെലിനെ ഞാൻ അഭിനന്ദിക്കുന്നു, കൂടാതെ ഇതുവരെ സേവനമനുഷ്ഠിച്ച ടോറിയ നൂലാൻഡിന് നന്ദി. ഈ നിർണായക സമയത്ത് അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യവും നേതൃത്വവും ഡിപ്പാർട്ട്‌മെൻ്റിനും രാജ്യത്തിനും പ്രയോജനപ്പെടും ”- സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആൻ്റണി ബ്ലിങ്കെൻ ബുധനാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തു.
നേരത്തെ, യുഎസ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർ ബെൻ കാർഡിൻ, കാംബെലിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തതിനെ പിന്തുണച്ച് സെനറ്റ് ഹാളിൽ പരാമർശങ്ങൾ നടത്തിയിരുന്നതായി ഫോറിൻ റിലേഷൻസ് കമ്മിറ്റി വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാംബെലിന്റെ പരിചയസമ്പന്നമായ ഉദ്യോഗ ജീവിതം ഈ സ്ഥാനത്ത് മികവ് പുലർത്തുന്നതിന് അദ്ദേഹത്തെ സഹായിക്കും.
നാവികസേന, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്, ഡിഫൻസ് ഡിപ്പാർട്ട്‌മെൻ്റ്, സ്വകാര്യ മേഖല എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ടെന്ന് ചെയർ കാർഡിൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: