വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ജ്ഞാന്‍വാപി മസ്ജിദില്‍ കൂടുതല്‍ വിപുലമായ തരത്തില്‍ പുരാവസ്തു സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി വാരാണസി കോടതി 15നു പരിഗണിക്കും.
ജ്ഞാന്‍വാപിയിലെ എല്ലാ നിലവറകളും തുറന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. ജ്ഞാന്വാപിക്കടിയില് നിരവധി രഹസ്യ അറകളുണ്ടെന്നും അവ പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പു ഹര്‍ജികള്‍ നല്കിയ രാഖി സിങ് തന്നെയാണ് ഈ ഹര്‍ജിയും നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: