അബുദാബി : യുഎഇയിലെ അബുദാബിയില്‍ നിര്‍മ്മിച്ച ബാപ്സ് ഹിന്ദു മന്ദിറിന്റെ സമര്‍പ്പണ ചടങ്ങിനെത്തിയ മുഖ്യ പുരോഹിതനും ആഗോള ഹിന്ദു ആത്മീയാചാര്യനുമായ സ്വാമി മഹന്ത് മഹാരാജിന് യുഎഇ ഭരണകൂടം ഗംഭീര വരവേല്പ് നല്കി.ഗുജറാത്തിലെ സൂറത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് സ്വാമി മഹന്ത് മഹാരാജ് എത്തിയത്.
അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ സ്വാമി മഹാരാജിനെ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അബുദാബി ബാപ്സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരിദാസ്, മറ്റ് ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. യുഎഇയുടെ പരമ്പരാഗത വാദ്യഘോഷങ്ങളുടെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരുന്നു സ്വീകരണം.
ഈ മാസം 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.അബുദാബി ദുബായ് ഹൈവെയില്‍ നിന്ന് മാറി അബു മുറൈഖയിലാണ് ക്ഷേത്രം.അബുദാബി സര്‍ക്കാര്‍ നല്കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: