ബാഗ്പത്: മഹാഭാരതത്തിലെ അരക്കില്ലം അഥവാ ലക്ഷഗൃഹം സ്ഥിതി ചെയ്തു എന്ന് വിശ്വസിക്കുന്ന ഉത്തര്‍പ്രദേശ് ബാഗ്പത്തിലെ 22 ഏക്കര്‍ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു.ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്ലീം പക്ഷം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. 53 വര്‍ഷം നീണ്ട കേസിലാണ് വിധി. ബര്‍ണാവ എന്ന ഗ്രാമത്തിലാണ് സ്ഥലം. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് പ്രദേശം
.
വിജയം കൊണ്ടാടാന്‍ സ്ഥലത്ത് ഗുരുകുല യാഗശാലയില്‍ യജ്ഞം നടത്തി. ഇവിടെ മുസ്ലിംകള് എത്താറില്ല. ഒരു ഗുരുകുലം പ്രവര്‍ത്തിക്കുന്നുണ്ട്. 1970 ല്‍ കേസ് കൊടുത്തത് മുതല്‍ സ്ഥലത്ത് പൊലീസുണ്ട്.
ഹിന്ദോന്‍, കൃഷിണി നദികളുടെ സംഗമത്തിനടുത്ത കുന്നാണ് ഇത്. ഈ സ്ഥലത്ത് സൂഫി സന്യാസി ബദറുദീന്‍ ഷായുടെ ഖബറും ശ്മശാനവുമുണ്ട്. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്ഥാനമാണ്. 1970 ല്‍ ശ്മശാന മുത്തവല്ലി അഥവാ സൂക്ഷിപ്പുകാരന് മുഖിീ ഖാനാണ്, കോടതിയെ സമീപിച്ചത്. ഹിന്ദുക്കള്‍ ആ സ്ഥലത്ത് കടന്ന് ഹോമം നടത്തുന്നത് തടയണം എന്നായിരുന്നു, ഹര്‍ജി. പൂജാരി കൃഷ്ണദത്ത് മഹാരാജ് ആയിരുന്നു, എതിര്‍കക്ഷി. മഹാരാജ് ആണ് ഗുരുകുലം സ്ഥാപിച്ചത്. ഖാനും മഹാരാജുീ ജീവിച്ചിരിപ്പില്ല.
ഇതാണ്, ദുര്യോധനന് പണിത അരക്കില്ലം ഇരുന്ന സ്ഥലമെന്ന് ഹിന്ദുക്കള്‍ വാദിച്ചു. മുസ്ലിംകളുടെ വാദത്തില്‍ കഴമ്പില്ലെന്ന് 32 പേജുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. സൂഫി സന്യാസിയുടെ ഖബറിന് 600 വര്‍ഷം പഴക്കമുണ്ടെന്നും അദ്ദേഹത്തിന്റെ മരണശേഷം ശ്മശാനം ഉണ്ടായെന്നും അന്നത്തെ ഷാ വഖഫ് സ്വത്താക്കിയെന്നും മുസ്ലിംകള് വാദിച്ചു. എന്നാല്‍, ആ ഷായുടെ പേര് നല്കാന് അവര്‍ക്ക് കഴിഞ്ഞില്ലെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി. വ്യാജ ഷാ എന്നര്‍ത്ഥം. സര്‍ക്കാര്‍ രേഖകളില്‍ ശ്മശാനം ഉണ്ടായിരുന്നില്ല.
1920 ഡിസംബര്‍ 12 ന് ഇറക്കിയ ഗസറ്റ് ഹിന്ദുക്കള്‍ ഹാജരാക്കിയിരുന്നു. അതില്‍, ഇങ്ങനെ പറഞ്ഞിരുന്നു: ‘മീററ്റിലെ സര്ദ്ദാനയില് നിന്ന് 19 മൈല്‍ വടക്കുപടിഞ്ഞാറ് ബര്ണാവയിലാണ്, ലക്ഷമണ്ഡപം. ഈ ചെറിയ കുന്നിലാണ്, പാണ്ഡവരെ തീയിട്ട് കൊല്ലാന്‍ ഉദ്ദേശിച്ചത് എന്നാണ് വിശ്വാസം.’
ഇത് 1920 ല്‍ വഖഫ് സ്ഥലമായിരുന്നെന്നും ശ്മശാനം അന്നുണ്ടായിരുന്നെന്നും മുസ്ലിംകള്ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: