പിണറായി വിജയനെതിരായ എസ് എന്‍സി ലാവ് ലിന്‍ കേസ് 38ാം തവണയും സുപ്രീംകോടതി വാദം കേള്‍ക്കലിനായി നീട്ടിവെച്ചു. ഇക്കുറി മെയ് ഒന്നിലേക്കാണ് കേസ് നീട്ടയത്. അന്ന് അന്തിമവാദം കേള്‍ക്കുമെന്ന് പറയുന്നു.
കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ചൊവ്വാഴ്ച സിബിഐയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേരള ഹൈക്കോടതി കുറ്റവിമുക്തനായ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി മോഹനചന്ദ്രന്റെ അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്താണ് കേസ് നീട്ടിയത്.
തുടര്‍ച്ചയായി രണ്ട് ദിവസം കേസ് കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു.
ഗൗരവത്തോടെയാണ് കേസിനെ കാണുന്നതെന്നും മാര്‍ച്ചിലോ ഏപ്രിലിലോ കേസ് വാദം കേള്‍ക്കണമെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു. ഇതോടെ എല്ലാവരുടെയും സൗകര്യം കണക്കിലെടുത്ത് കോടതി കേസ് മെയ് ഒന്നിലേക്ക് നീട്ടി. പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമക്തനാക്കിയ കേരള ഹൈക്കോടതി വിധിയ്‌ക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് പ്രധാനമായും വാദം കേള്‍ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: