തൃശൂര്‍: തൃശൂരില്‍ അടുത്തടുത്ത് പൊട്ടിയത് രണ്ട് കുറിക്കമ്പനികള്‍. പൂരം കുറീസിന് പിന്നാലെ ഹീവന്‍സും എട്ടുനിലയില്‍ പൊട്ടി. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പൂരം ഫിന്‍സെര്‍വ് പിരിച്ചത് 200 കോടിയോളം രൂപ.
ഹീവന്‍സ് എന്ന ധനകാര്യസ്ഥാപനം ഇതുപോലെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത ആകര്‍ഷിച്ചത് 19 കോടിയോളം രുപ. 3000ത്തിലേറെ വരുന്ന നിക്ഷേപകരിൽ നിന്നായാണ് 200 കോടിയിലേറെ രൂപ പൂരം ഫിന്‍സെര്‍വ് സമാഹരിച്ചത്. പൂരം ഫിന്‍സെര്‍വിന്റെ അനിൽ, സുനിൽ എന്നീ സഹോദരങ്ങളായ ഡയറക്ടര്‍മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവായി. ജപ്തി ചെയ്യുന്നതിന് മുൻപായി സ്വത്തുക്കൾ വിൽപ്പന നടത്താനുള്ള നീക്കങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ എല്ലാ സബ് കളക്ടര്‍മാര്‍ക്കും ഉത്തരവിട്ടു.
തൃശ്ശൂർ ജില്ലയിൽ ഡയറക്ടര്‍മാരുടെ പേരിലുള്ള എല്ലാ മോട്ടോർ വാഹനങ്ങളും പിടിച്ചെടുക്കും.ഇവയുടെ പട്ടിക തൃശൂർ ആര്‍ടിഒ തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കും. ഇതോടൊപ്പം ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുകയും ചെയ്യും.
520 പേരില്‍ നിന്നായാണ് 19 കോടിയോളം ഹീവന്‍സ് പിരിച്ചെടുത്തത്. എന്നാല്‍ 19 കോടിയോളം വായ്‌പയിനത്തില്‍ കിട്ടാനുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടറായ ബിജു മണികണ്ഠന്‍ മാത്രം ആറേക്കാല്‍ കോടിയോളം വായ്‌പ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹീവന്‍സിന്റെ തൃശൂര്‍ ഓഫീസില്‍ നിക്ഷേപകര്‍ സംഘടിച്ചെത്തിയിരുന്നു. പുന്നയൂര്‍ക്കുളം സ്വദേശിനിയായ വാസന്തി വറവ് പലഹാരം വിറ്റ് നേടുന്ന ചെറിയ തുകകള്‍ കൊണ്ടടച്ചിരുന്നത് ഹീവന്‍സിലാണ്. പക്ഷെ ഇപ്പോള്‍ മുതലും പലിശയുമില്ലാത്തെ സ്ഥിതിയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുള്ളതിനാല്‍ വൈകാതെ ബഡ്സ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: