ന്യൂദല്‍ഹി : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ വീണ്ടും സമീപിച്ച് കേരളം. കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി കേരള ജനതയുടെ അഭിലാഷമാണെന്ന് കാട്ടി ന്യൂദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തൊമാസാണ് കത്ത് നല്‍കിയത്.
വന്ദേ ഭാരത്തിന് കിട്ടിയ സ്വീകാര്യത കെ റെയില്‍ വേണമെന്ന ആവശ്യത്തിന് തെളിവാണെന്നും കെ വി തോമസ് പറയുന്നു.
ബഡ്ജറ്റ് അവതരണത്തിനിടെ കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതിയും മുന്നോട്ട് കൊണ്ടു പോകു. തിരുവനന്തപുരം മെട്രൊയുടെ കാര്യത്തില്‍ കേന്ദ്ര അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
വന്ദേ ഭാരത് വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ശരിയായ നിലപാടാണെടുത്തതെന്ന് ജനങ്ങള്‍ക്കും മനസിലായിട്ടുണ്ട്. കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം റെയില്‍വേയ്‌ക്ക് ഓടിയെത്താനാകുന്നില്ലെന്നും കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: