ന്യൂദൽഹി: കോളറ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന സാംബിയയ്‌ക്ക് ഭാരതത്തിന്റെ കൈത്താങ്ങ്. ഭാരതം ചൊവ്വാഴ്ച സാംബിയയിലേക്ക് മരുന്നുകളടക്കം 3.5 ടൺ സഹായം അയച്ചു കൊടുത്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ ചരക്ക് വിമാനങ്ങളിലാണ് സഹായം അയച്ചതെന്ന് അധികൃതർ പറഞ്ഞു. “സാംബിയയിൽ കോളറ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, വാണിജ്യ ചരക്ക് വിമാനങ്ങളിൽ ഇന്ത്യ ഇന്ന് മാനുഷിക സഹായം അയച്ചു,” മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഏകദേശം 3.5 ടൺ ഭാരമുള്ള സഹായത്തിൽ ജലശുദ്ധീകരണ വിതരണങ്ങൾ, ക്ലോറിൻ ഗുളികകൾ, ഒആർഎസ് സാച്ചെറ്റുകളുടെ എന്നിവ ഉൾപ്പെടുന്നു ” -അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: