റാഞ്ചി : ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ചമ്പായി സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഇന്ന് സംസ്ഥാന നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് വിജയിച്ചു.
81 അംഗ അസംബ്ലിയില്‍ 47 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 29 നിയമസഭാംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഒരു ജെഎംഎം അംഗം , ഒരു ബിജെപി എംഎല്‍എ, രാംദാസ് സോറന്‍, ഇന്ദ്രജിത്ത് മഹാത എന്നിവര്‍ ദീര്‍ഘകാലമായുള്ള അസുഖത്തെത്തുടര്‍ന്ന് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
സ്വതന്ത്ര എംഎല്‍എ സരയു റോയ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അമിത് കുമാര്‍ മണ്ഡലും വിട്ടുനിന്നു. ഗണ്ഡേ മണ്ഡലത്തിലെ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനം രാജി വച്ച ഹേമന്ത് സോറന്‍ കോടതി അനുമതിയോടെ വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: