കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിങ്, മറൈന്‍, വാട്ടര്‍ സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ആറാമത് പതിപ്പ് 8 മുതല്‍ 10 വരെ ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കും. കെ- ബിപ്, എന്‍എസ്ഐസി, കൊച്ചി വാട്ടര്‍ മെട്രോ, കേരള ടൂറിസം, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയവരുടെ പിന്തുണയോടെയാണ് ക്രൂസ് എക്സ്പോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
മേളയുടെ രണ്ടാം ദിവസം കേന്ദ്രസര്‍ക്കാരിന് കീഴിലുളള എന്‍എസ്ഐസി വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. കൂടാതെ 60 ലേറെ സ്ഥാപനങ്ങള്‍ അവരുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7.30 വരെയാണ് ഷോ. വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, എന്‍എസ്ഐസി സ്റ്റേറ്റ് ഹെഡ് പോള്‍ ബ്രൈറ്റ് സിങ്, സമുദ്ര ഷിപ്യാര്ഡ് എംഡി ജീവന്, വാലെത്ത് ബോട്ട് യാര്‍ഡ് എംഡി പീറ്റര്‍ വാലെത്ത്, മറൈന്‍ എന്‍ജിനീയേഴ്സ് സംഘടനാ പ്രസിഡന്റ് പ്രൊഫ. കെ.എ. സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: