ടെല്‍ അവീവ്: ഖാന്‍ യൂനിസിലെ ഹമാസിന്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളില്‍ ഇസ്രായേല്‍ സൈനികര്‍ റെയ്ഡ് നടത്തി മൂന്ന് ദശലക്ഷം ഷെക്കല്‍ (819,000 ഡോളര്‍) പിടിച്ചെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന ഞായറാഴ്ച അറിയിച്ചു.
ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസ് ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സ്വകാര്യ ശക്തികേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹമാസുമായി ബന്ധമുള്ള പണമിടപാടുകാരില്‍ നിന്ന് ഷെക്കല്‍, ഡോളര്‍, മറ്റ് അറബ് കറന്‍സികള്‍ എന്നിങ്ങനെയുള്ള പണം പിടിച്ചെടുത്തു. ഹമാസിന്റെ രഹസ്യാന്വേഷണ രേഖകളും പിടിച്ചെടുത്തുവെന്നും ഐഡിഎഫ് വ്യക്തമാക്കി.
ഹമാസ്, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് തുടങ്ങിയ ഗാസ ഭീകരസംഘടനകളില്‍ നിന്ന് പിടിച്ചെടുത്ത പണം പ്രതിരോധ മന്ത്രാലയത്തിന്റെ ധനകാര്യ വിഭാഗത്തിലേക്ക് മാറ്റുകയും അവിടെ എണ്ണി തിട്ടപ്പെടുത്തുകയും തുടര്‍ന്ന് ഇസ്രായേല്‍ സ്‌റ്റേറ്റ് ഖജനാവില്‍ നിക്ഷേപിക്കുകയും ചെയ്തു.
അതിനിടെ, ഖാന്‍ യൂനിസിന് പടിഞ്ഞാറ് ഹമാസിന്റെ ശക്തികേന്ദ്രമായ അല്‍അമാലില്‍ ഐഡിഎഫിന്റെ പാരാട്രൂപ്പര്‍ ബ്രിഗേഡിലെ സൈനികര്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കി. ഭൂഗര്‍ഭ ടണല്‍ ഷാഫ്റ്റുകള്‍, ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍, നിരീക്ഷണ പോസ്റ്റുകള്‍, മറ്റ് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ നിന്ന് സേന വന്‍തോതില്‍ ആയുധങ്ങളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: