ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽമാക്രോണിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സന്നിഹിതനായിരുന്നു. ഈ വേളയിൽ അദ്ദേഹത്തെ സ്വീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നാണ് പ്രധാനമന്ത്രി പോസ്റ്റിലൂടെ അറിയിച്ചത്.
എക്സിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയതിന്റെയും റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കാളിയായതിന്റെയും വീഡിയോ മാക്രോൺ എക്സിലൂടെ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: