ന്യൂഡൽഹി; 2024-ൽ നടക്കാനിരിക്കുന്ന ആഗോള ഗവൺമെന്റ് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിൽ വച്ച് അഭിസംബോധന ചെയ്യും. ഫെബ്രുവരി 14-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡബ്ല്യുജിഎസ് അഭിസംബോധന ചെയ്യുക. ആഗോളതലത്തിൽ തന്നെ സുപ്രധാന നയതന്ത്ര വേദിയായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.ഡബ്ല്യുജിഎസ് അഭിസംബോധന ചെയ്യുന്നതിനായി ഇത് രണ്ടാം തവണയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത്.
2018-ൽ നടന്ന ആദ്യ ഉച്ചകോടിയിലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നത്. വേദിയിൽ ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനന് വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, രാഷ്ട്രത്തലവന്മാർ, നയരൂപകർ, വിദഗ്ധർ എന്നിവർ സന്നിഹിതരായിരിക്കും.
ഫെബ്രുവരി 12-14 വരെയാണ് സമ്മേളനം നടക്കുക. കൂടാതെ ഫെബ്രുവരി 14-ന് അബുദാബിയിൽ യുഎഇയിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിരവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: