ന്യൂഡൽഹി: ഒഡീഷ സന്ദർശന വേളയിൽ പത്മ പുരസ്‌കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഒഡീഷ സന്ദർശനവേളയിലാണ് കൂടിക്കാഴ്ച നടത്തിയത്. സാധാരണക്കാരായി നിന്ന് രാഷ്‌ട്രത്തിന് സമ്പന്നമായ സംഭാവനകൾ നൽകിയ വിശിഷ്ടരായ പത്മ അവാർഡ് ജേതാക്കളെ കാണാൻ തനിക്ക് അവസരം ലഭിച്ചുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
2016-ൽ പത്മശ്രീ ലഭിച്ച ശ്രീ ഹലധർ നാഗ് ജിയെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.സാഹത്യത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേഷം രാജ്യത്തെ ഭാഷാ പാരമ്പര്യങ്ങളിൽ അഭിമാനം ജ്വലിപ്പിക്കുന്നതാണ്.-പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ശ്രീ ജിതേന്ദ്ര ഹരിപാലിന് 2017-ൽ പദ്മശ്രീ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ രംഗബതിയുടെ അവതരണം ഏറെ പ്രശംസനീയമാണ്. ഒഡീഷയിൽ വച്ച് അദ്ദേഹത്തെ കണ്ടതിൽ സന്തോഷമുണ്ട്.-പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് പങ്കുവച്ചു.
കൂടാതെ ഈ വർഷം പത്മശ്രീ ലഭിച്ച ബിനോദ് കുമാറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രമുഖ നാടകകൃത്തും ഗാനരചയിതാവും കവിയുമാണ് ബിനോദ് കുമാർ. സംബൽപുരി ഭാഷയ്‌ക്ക് ഇതിനോടകം തന്നെ മഹത്തായ സംഭാവനകളാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: