ന്യൂദല്‍ഹി: ഇടതുസര്‍ക്കാരിന്റെ ബജറ്റവതരണം ഇന്ന് നടക്കാനിരിക്കെ കേരളത്തിന്റെ ധനസ്ഥിതിയെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ നടത്തിയത് അതീവ ഗൗരവ പരാമര്‍ശങ്ങള്‍. ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കേരളത്തിന്റെ കൈയില്‍ പണമില്ലെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക കുറിപ്പില്‍ വ്യക്തമാക്കുന്നു. പദ്ധതി ചെലവുകള്‍ക്കും ബജറ്റിലെ പദ്ധതികള്‍ക്കും തുക കണ്ടെത്താന്‍ കേരളത്തിനാ
വുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കൂടുതല്‍ കടമെടുക്കാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടിയോടെ പുലിവാല്പിടിച്ച അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതിയുടെ നേര്‍ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. രാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയെപ്പറ്റി ഇത്രയും വിശദമായി ഇതാദ്യമായാണ് പൊതുഇടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക പങ്കുവെയ്ക്കുന്നത്. ചിലവ് നിയന്ത്രിക്കുന്നതിലും വിഭവസമാഹരണത്തിലും കേരളം വലിയ പരാജയമാണ്. വരുമാന കമ്മി, ധനകമ്മി, കടം- ജിഡിപി അനുപാതം എന്നിവയിലെല്ലാം വലിയ വര്‍ദ്ധനവാണ് ഉണ്ടാവുന്നതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
കേരളത്തിന്റെ സാമ്പത്തികാവസ്ഥയെപ്പറ്റി കോഴിക്കോട് ഐഐഎം 2017ല്‍ നടത്തിയ പഠന റിപ്പോര്‍ട്ടും അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പൊതുധനകാര്യ മാനേജ്മെന്റ് വലിയ പരാജയമാണെന്നാണ് ഐഐഎം കണ്ടെത്തല്‍. ഉയര്‍ന്ന കടം- ജിഡിപി അനുപാതവും ഉയര്‍ന്ന പലിശ ബാധ്യതകളും ഉയര്‍ന്ന ധനകമ്മിയും കൂടിയ വരുമാനക്കമ്മിയും വലിയ പിഎഫ് ബാധ്യതകളും ഉയര്‍ന്ന ചിലവുകളും ശമ്പളത്തിനും പെന്‍ഷനും പലിശ നല്‍കാനും കൂടുതല്‍ തുക നല്‍കേണ്ടിവരുന്നതും, മൂലധന സമാഹരണത്തിനായി ചെലവഴിക്കുന്നത് കുറയുന്നതും നികുതി വരുമാനം കുറയുന്നതും സംസ്ഥാനത്തെ ഗുരുതരമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്നായിരുന്നു ഐഐഎം റിപ്പോര്‍ട്ട്.
പതിനഞ്ചാം ധനകമ്മീഷന് ശിപാര്‍ശ നല്‍കിയതിന് പുറമേ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ തുക
- മൂലധനചിലവുകള്ക്കായി സംസ്ഥാനങ്ങള്‍ക്ക് നല്കിയ പ്രത്യേക ധനസഹായം: 2,223 കോടി
- പുതിയ പെന്ഷന് പദ്ധതിയിലേക്കുള്ള തൊഴിലാളി, തൊഴിലുടമ വിഹിതം: 3,543 കോടി
- ഓഫ് ബജറ്റ് കടങ്ങളുടെ തിരിച്ചടവിനായി: 3,523 കോടി
- ജിഎസ്ടി നഷ്ടപരിഹാര കുറവ് പരിഹരിക്കാനുള്ള വായ്പയായി: 14,505 കോടി
- ആത്മനിര്‍ഭര്‍ ഭാരതം പദ്ധതിക്കായുള്ള അധിക കടമായി: 18,087 കോടി
- ഊര്‍ജ്ജ മേഖലയില്‍ ചിലവഴിക്കുന്നതിനായി അധിക കടമായി 2021ല്‍ 4,060 കോടിയും 2022ല്‍ 4,263 കോടിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: