കോട്ടയം: ദിവ്യാംഗര്‍ക്ക് സഹായം നല്‍കുന്നതിനുള്ള കേന്ദ്രപദ്ധതി, മുതിര്‍ന്ന പൗരന്മാര്ക്കായുള്ള രാഷ്ട്രീയ വയോശ്രീ പദ്ധതി എന്നിവയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മൂല്യ നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പി.ടി. ഉഷ എംപിയാണ് ഇതിന് മുന്‍കൈ എടുത്തിരിക്കുന്നത്.
കോട്ടയം, വയനാട് ജില്ലകളില്‍ പര്യടനം നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പി.ടി. ഉഷ, കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി എ.നാരായണ സ്വാമിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള അനുമതി മന്ത്രാലയം നല്‍കുകയായിരുന്നു.
ഫെബ്രുവരി 15 മുതല്‍ 26 വരെ കോട്ടയം, വയനാട് ജില്ലകളില്‍ ഗുണഭോക്തൃ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിങ് കോര്പ്പറേഷന് ആണ് ക്യാമ്പിന്റെ നടത്തിപ്പ് ഏജന്‍സി.
ഫെബ്രുവരി 15ന് കോട്ടയം, 16ന് ചങ്ങനാശ്ശേരി, 17ന് വൈക്കം, 19 ന് പാല, 20ന് കാഞ്ഞിരപ്പള്ളി, 22ന് വയനാട് കല്‍പ്പറ്റ, 23ന് മാനന്തവാടി, 24ന് പനമരം, 26ന് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഗുണഭോക്തൃ നിര്‍ണ്ണയ ക്യാമ്പ് നടത്തുമെന്ന് ഡോ. പി.ടി. ഉഷ എംപിയുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: