ചെന്നൈ: കേരളത്തിലെ മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വച്ച് കര്‍ണാടകത്തിനു കൈമാറിയ തണ്ണീര്‍ കൊമ്പന് ചരിഞ്ഞതിനു പിന്നാലെ അരിക്കൊമ്പനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ തമിഴ്നാട് വനംവകുപ്പു പുറത്തു വിട്ടു.
അരിക്കൊമ്പന് പൂര്‍ണ ആരോഗ്യവാന്‍ ആണെന്നും വീണ്ടും പിടിച്ച് കുങ്കിയാനയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തമിഴ്നാട് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീനിവാസ് ആര്. റെഡ്ഡി പറഞ്ഞു. അപ്പര്‍ കോതയാര്‍ വന മേഖലയില്‍ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടുന്നതിനോട് താത്പര്യമില്ല.
തണ്ണീര്‍ കൊമ്പന് തിരുനെല്ലി സര്‍വാണിയില്‍ എത്തിയിരുന്നെന്നും സൂചനയുണ്ട്. ആനയെ ട്രാക്കു ചെയ്തു കാട്ടിലേക്ക് തുരത്തുന്നതില്‍ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കാന്‍ വനംവകുപ്പ് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു.
ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ് ആണ് മേധാവി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: