വിശദവിവരങ്ങള്‍ www.barcocesexam.in ല്‍
ഫെബ്രുവരി 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ബാര്‍ക്കില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സയന്റിഫിക് ഒാഫീസറാകാം
ഒസിഇഎസ്-2024 ഓറിയന്റേഷന്‍ കോഴ്സ്, ഡിഎഇ ഗ്രാഡുവേറ്റ് ഫെലോഷിപ്പ് പദ്ധതിയിലൂടെയാണ് പ്രവേശനം
അക്കാഡമിക് മികവുള്ള എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സയന്‍സ് പോസ്റ്റ് ഗ്രാഡുവേറ്റുകള്ക്കും (പിജി) കേന്ദ്ര ആണവോര്‍ജ വകുപ്പില്‍ സയന്റിഫിക് ഓഫീസറാകാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ട്രെയിനിങ് സ്കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കണം. രണ്ട് സ്കീമുകളിലൂടെയാണ് പ്രവേശനം.
സ്കീം ഒന്ന്: ഒഇസിഇഎസ്-2024 ഓറിയന്റേഷന്‍ കോഴ്സ്- എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സയന്‍സ് പിജിക്കാര്ക്കുമാണ് പ്രവേശനം.
ബാര്‍ക് മുംബൈ, അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്പ്ലൊറേഷന്‍ ആന്റ് റിസര്‍ച്ച് ഹൈദ്രാബാദ് എന്നിവിടങ്ങളിലെ ട്രെയിനിങ് സ്കൂളില്‍ ഒരുവര്‍ഷത്തെ പരിശീലനം നല്‍കും. ട്രെയിനി സയന്റിഫിക് ഓഫീസര്‍മാര്‍ക്ക് പരിശീലനകാലം പ്രതിമാസം 55000 രൂപ സ്റ്റൈപ്പന്റും 18000 രൂപ ബുക്ക് അലവന്‍സും ലഭിക്കുന്നതാണ്.
സ്കീം രണ്ട്: ഡിഎഇ ഗ്രാഡുവേറ്റ് ഫെലോഷിപ്പ് പദ്ധതി (ഡിജിഎഫ്എസ്) 2024- സമര്‍ത്ഥരായ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ബാര്‍ക് ട്രെയിനിങ് സ്കൂള്‍ പ്രോഗ്രാമിലേക്കുള്ള സെലക്ഷന് ഇന്റര്‍വ്യു വഴി പദ്ധതിയില്‍ പ്രവേശിക്കാം. ഇങ്ങനെ തെരഞ്ഞെടുക്കുപ്പെടുന്നവര്‍ക്ക് 2024 വര്‍ഷം ബോംബെ/മദ്രാസ് ഐഐടികളില്‍ നിര്‍ദ്ദിഷ്ട സ്പെഷ്യലൈസേഷനില്‍ എംടെക് പഠനം പൂര്‍ത്തിയാക്കാം. ഇതിനായി രണ്ടുവര്‍ഷത്തേക്ക് ഡിഎഇ ഗ്രാഡുവേറ്റ് ഫെലോഷിപ്പ് അനുവദിക്കും. ഡിജിഎഫ്എസ് ഫെലോകള്‍ക്ക് ട്യൂഷന് ഫീസ് തിരികെ ലഭിക്കുന്നതോടൊപ്പം പ്രതിമാസം 55,000 രൂപ സ്റ്റൈപ്പന്റും 40,000 രൂപ വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായും ലഭിക്കും. പ്രോജക്ട്ചെലവുകള്ക്കായി 4 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ടിങ് ആനുകൂല്യവുമുണ്ട്. എംടെക് പഠനം പൂര്‍ത്തിയാക്കുന്ന ഡിജിഎഫ്എസ് ഫെലോകളെ ആണവോര്‍ജ വകുപ്പിന് കീഴിലെ ബാര്‍ക്/ഐജിസിഎആര്‍ എന്നിവിടങ്ങളില്‍ 56100 രൂപ അടിസ്ഥാന ശമ്പളത്തില്‍ സയന്റിഫിക് ഓഫീസറായി നിയമിക്കും. പ്ലാസ്മ റിസര്‍ച്ച് ഇന്സ്റ്റിറ്റിയൂട്ടുകൡലും നേരിട്ട് നിയമനം ലഭിക്കും.
യോഗ്യത: മൊത്തം 60% മാര്‍ക്കില്‍/6.0 സിജിപിഎയില്‍ കുറയാതെ ബിഇ/ബിടെക്/ഇന്റഗ്രേറ്റഡ് എംടെക്/എംടെക്/എംഎസ്സി ബിരുദമെടുത്തിരിക്കണം. സയന്‍സ് പിജിക്കാര്‍ക്ക് ബിഎസ്സി തലത്തിലും 60% മാര്‍ക്കില്‍ കുറയാതെ വേണം.
എന്‍ജിനീയറിങ് വിഭാഗത്തില്‍ മെക്കാനിക്കല്‍, കെമിക്കല്‍, മെറ്റീരിയല്‍സ്, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് ഡിസിപ്ലിനിലും സയന്‍സ് വിഭാഗത്തില്‍ ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, കെമിസ്ട്രി, ബയോസയന്‍സ്, ജിയോളജി, അപ്ലൈഡ് ജിയോളജി/ജിയോകെമിസ്ട്രി മുതലായ ഡിസിപ്ലിനുകളിലുമാണ് അവസരം. ബിഇ/ബിടെക് എന്‍ജിനീയറിങ് ഫിസിക്സ്കാരെയും പരിഗണിക്കും.
സമഗ്രവിവരങ്ങളടങ്ങിയ വിജ്ഞാപനം www.barcocesexam.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 8 വരെ അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: