ന്യൂദല്‍ഹി : നിലവിലെ കേന്ദ്ര സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തിങ്കളാഴ്ച.സഭയില്‍ മോദി പ്രസംഗിക്കുന്ന ദിവസം എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. ലോക്സഭാ എംപിമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്കി
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും പ്രധാനമന്ത്രി നടത്തുകയെന്നാണ് കരുതുന്നത്. പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും സാധ്യത.
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത് ബുധനാഴ്ചയാണ്. വ്യാഴാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. തുടര്‍ന്ന് ലോക്സഭയിലും രാജ്യസഭയിലും നന്ദിപ്രമേയ ചര്‍ച്ച നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: