ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം
സഹ്യഗിരിതന്‍ ലാളനയില്‍ വിലസും കേരളം
ഇളനീരിന് മധുരമൂറുമെന്‍ മലയാളം
വിവിധഭാവധാരകള്‍ തന് ഹൃദയസംഗമം
കേരളം…കേരളം…കേരളം… (ഹരിതഭംഗി…)
മലകള്‍ പുഴകള്‍ കായലുകള്‍ കടലോരങ്ങള്‍ (2)
കാഴ്ചതേടും യാത്രികര്‍ക്ക് കലാശാലകള്‍ (മലകള്‍..
കഥകളിതന്‍ താളം കേട്ട് നിളയൊഴുകുന്നു
വഞ്ചിപാട്ടു പാടി പാടി പമ്പ പായുന്നു
(കഥകളിതന്‍..)
കേരളം…കേരളം…കേരളം…
സ്ഥിതി സമത്വ സ്വപ്നം തിരുവോണമാക്കി നമ്മള് (2)
മാനവത്വമൊന്നേ മതമെന്നുചൊല്ലി നമ്മള് (2)
പുതുയുഗത്തിന് പുലരികള്‍ക്കായി കാത്തിരുന്നോര്‍
നമ്മള് (2)
ഐകമത്യധാരയായി മുന്നേറിടുന്നു നമ്മള് (2)
കേരളം…കേരളം…കേരളം…
ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം
സഹ്യഗിരിതന്‍ ലാളനയില്‍ വിലസും കേരളം
ഇളനീരിന് മധുരമൂറുമെന്‍ മലയാളം
വിവിധഭാവധാരകള്‍ തന് ഹൃദയസംഗമം
കേരളം…കേരളം…കേരളം…
കേരളഗാനത്തിലെ പ്രയോഗങ്ങള്‍ ക്ലീഷേ ആയിരുന്നത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്ന അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന് ശ്രീകുമാരന്‍ തമ്പിയുടെ മറുപടി. തന്റെ ഗാനം ക്ലീഷേ അല്ലെന്നും അത് പോപ്പുലറാക്കി കാണിക്കും എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരസിച്ചത് അതിലെ വരികള്‍ ക്ലീഷേ ആയതുകൊണ്ടാണെന്ന് കവി സച്ചിദാനന്ദന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സച്ചിദാനന്ദന് പ്രതികാരം തീര്‍ക്കുകയാണെന്നും സ്വന്തം പേരിന്റെ അര്‍ത്ഥം പോലും അറിയാത്ത ആളാണ് അദ്ദേഹം എന്നും ശ്രീകുമാരന്‍ തമ്പി കുറ്റപ്പെടുത്തി.
പാട്ട് നിരാകരിച്ച കാര്യം അക്കാദമി അറിയിച്ചില്ലെന്നും പാട്ട് രണ്ടാമതും മാറ്റി എഴുതിയിരുന്നുവെന്നും അത് നന്നായെന്ന് സെക്രട്ടറി അബൂബക്കര്‍ അറിയിച്ചതാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. തന്നെ അപമാനിക്കാന്‍ അബൂബക്കര്‍ കൂട്ടുനിന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായും അക്കാദമിയുമായും ഇനി സഹകരിക്കില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പാട്ടില്‍ തിരുത്തല്‍ വരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീകുമാരന്‍ തമ്പി അതിന് തയാറായില്ലെന്ന് ആയിരുന്നു സച്ചിദാനന്ദന്റെ വാദം. ബി.കെ. ഹരിനാരായണന്റെ ഗാനമാണ് അക്കാദമി അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: