ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനായി വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം. ഏക സിവില്‍ കോഡ് ബില്‍ തിങ്കളാഴച നിയമസഭയില്‍ അവതരിപ്പിക്കും.
സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി നേരത്തെ പറഞ്ഞിരുന്നു. കരട് തയാറാക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് കൈമാറുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കുമെന്നും ആയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികള്‍ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗദാനമാണ് ഏകീകൃത സിവില്‍കോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: