മധുര: സംസ്ഥാന രാഷ്‌ട്രീയത്തിലേക്കുള്ള നടന്‍ വിജയിയുടെ പ്രവേശനം തന്റെ പാര്‍ട്ടിയുടെ വോട്ടുവിഹിതത്തെ ബാധിക്കില്ലെന്ന് തമിഴ്നാട് മുന്‍ മന്ത്രിയും ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) നേതാവുമായ സെല്ലൂര്‍ കെ രാജു.
നടന്‍ വിജയുടെ രാഷ്‌ട്രീയ പ്രവേശനം എഐഎഡിഎംകെയുടെ വോട്ടുവിഹിതത്തെ ബാധിക്കില്ല. എന്നാല്‍ വിജയ് ശ്രദ്ധിക്കേണ്ടതുണ്ട്. കമല്‍ഹാസനെ പോലെ ആകരുത്. അദേഹത്തിന്റെ ഗതി വരാതെ നോക്കണം. രാജ്യത്തെ നവീകരിക്കുമെന്ന് പറഞ്ഞ് രാഷ്‌ട്രീയത്തിലെത്തിയ കമല്‍ഹാസന്‍ ഇപ്പോള്‍ എംപി ടിക്കറ്റിനായി പ്രമുഖ പാര്‍ട്ടിയില്‍ തൂങ്ങിക്കിടക്കുകയാണ്.
എഐഎഡിഎംകെയാണ് തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി. ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) എഐഎഡിഎംകെയും പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്‌ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന രണ്ട് പാര്‍ട്ടികളാണ്, ഒന്നുകില്‍ അധികാരത്തിലിരുന്നോ അല്ലെങ്കില്‍ തത്വത്തില്‍ പ്രതിപക്ഷമായോ. വെള്ളിയാഴ്ചയാണ് വിജയ് തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പേര് ‘തമിഴക വെട്രി കാഴകം’ (ടിവികെ) എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: