ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഗുവാഹത്തിയില്‍ 11,599 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്, പ്രദേശത്തെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുമെന്നും അദേഹം പറഞ്ഞു. ഇതിനു പുറമെ തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കായികരംഗത്തേക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി തറക്കല്ലിട്ട പ്രധാന പദ്ധതികളില്‍ മാ കാമാഖ്യ ദിവ്യ പരിയോജന (മാ കാമാഖ്യ ആക്സസ് കോറിഡോര്‍) ഉള്‍പ്പെടുന്നു. ഇത് പ്രധാനമന്ത്രിയുടെ വടക്ക് കിഴക്കന്‍ മേഖലയുടെ വികസന (പിഎം-ഡെവിഎന്ഇ) പദ്ധതിക്ക് കീഴില്‍ അനുവദിച്ചിട്ടുള്ളതാണ്. കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കും.
സൗത്ത് ഏഷ്യ സബ് റീജിയണല്‍ ഇക്കണോമിക് കോ-ഓപ്പറേഷന് (എസ്എഎസ്ഇസി) ഇടനാഴി ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 38 പാലങ്ങള്‍ ഉള്‍പ്പെടെ 43 റോഡുകള്‍ നവീകരിക്കുന്ന 3400 കോടി രൂപയുടെ ഒന്നിലധികം റോഡ് നവീകരണ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.
ദോലബാരി മുതല്‍ ജമുഗുരി വരെ, ബിശ്വനാഥ് ചാരിയാലി മുതല്‍ ഗോഹ്പൂര്‍ വരെ എന്നിങ്ങനെ രണ്ട് നാലുവരി പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികള്‍ ഇറ്റാനഗറിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്താനും മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. മേഖലയുടെ മഹത്തായ കായിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.
ചന്ദ്രാപൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് സ്റ്റേഡിയം, നെഹ്റു സ്റ്റേഡിയം ഫിഫ സ്റ്റാന്‍ഡേര്‍ഡ് ഫുട്ബോള്‍ സ്റ്റേഡിയമായി നവീകരിക്കല്‍ എന്നിവയാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. ഗുവാഹത്തി മെഡിക്കല്‍ കോളേജിന്റെയും ആശുപത്രിയുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും കരിംഗഞ്ചില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: