കൊച്ചി: അയോദ്ധ്യയില്‍ പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. മതപ്രീണനം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
അയോദ്ധ്യയില്‍ ആദ്യമുണ്ടായിരുന്ന ക്ഷേത്രം പൊളിച്ച് പള്ളിയാക്കിയത് പുന:സ്ഥാപിക്കുകയാണ് ചെയ്തത്. ഭാരതത്തിലെ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയുടെ അനുവാദത്തോടെ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്രം പുനര്‍നിര്‍മിച്ചത്. ഇതിനെ ചോദ്യം ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത വിധത്തിലുള്ള ജനാധിപത്യവിരുദ്ധ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. പ്രസ്താവന തിരുത്താന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ നിയമനടപടിയുമായി വിഎച്ച്പി മുന്നോട്ടു പോകുമെന്നു വിജി തമ്പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: