തിരുവനന്തപുരം: ഏകദേശം 160 കോടി രൂപയുടെ തിരിമറി കണ്ട്ല സഹകരണബാങ്കില്‍ നടത്തിയെന്ന് ഇഡി കണ്ടെത്തിയ സിപിഐ നേതാവ് ഭാസുരാംഗന്റെ മകന്റെ വിവാഹം നടന്നത് രാജകീയ ആഡംബരത്തോടെ എന്ന് മാറനല്ലൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എരവത്തൂര്‍ ചന്ദ്രന്. നിര്‍ത്തിപ്പൊരിച്ച ആടും മദ്രാസില്‍ നിന്നും കണ്ടെയ്നറില്‍ കൊണ്ടുവന്ന ആഡംബരക്കാറും അവയ്ക്ക് കുതികളുടെ അകമ്പടിയും ഉണ്ടായിരുന്നത് ഒരു സഖാവിന്റെ മകന്റെ വിവാഹത്തിനാണെന്നോര്ക്കണമെന്നും എരവത്തൂര്‍ ചന്ദ്രന്. സിപിഎമ്മിനെ പെറ്റമ്മ പോലെ കണ്ടിരുന്ന തന്നെ ബിജെപിയിലേക്ക് എത്തിച്ചത് ഇത്തരം നെറികെട്ട നേതാക്കളാണെന്നും എരവത്തൂര്‍ ചന്ദ്രന് കുറ്റപ്പെടുത്തി.
കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ള സിപിഎം മന്ത്രിമാരും സിപിഎം നേതാക്കളും സിപിഎമ്മിന്റെ കണ്ട്രോള് കമ്മീഷനും വരെ ഭാസുരാംഗന്റെ കൈപ്പിടിയിലായിരുന്നെന്നും അഴിമതിയില്ലെന്ന് കരുതിയ സിപിഐ വരെ ഭാസുരാംഗന്റെ ചൊല്‍പ്പടിക്ക് നിന്നെന്നും ഭാസുരാംഗന് പറയുന്നു. പ്രാകൃതമായ രീതിയില്‍ എന്നെ തകര്‍ക്കാന്‍ ശ്രമിച്ച ഭാസുരാംഗനെതിരെ സിപിഎമ്മിന്റെ കണ്ട്രോള് കമ്മീഷനില്‍ വരെ പരാതി നല്കിയപ്പോള് കണ്ട്രോള് കമ്മിഷന് താങ്കളുടെ പരാതി തള്ളിയിരിക്കുന്നു എന്ന് ഒറ്റവരിയില്‍ മറുപടി നല്‍കുകയായിരുന്നുവെന്നും എരവത്തൂര്‍ ചന്ദ്രന് പറയുന്നു. അങ്ങിനെയാണ് താന്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് മാറിയതെന്നും എരവത്തൂര്‍ ചന്ദ്രന് പറയുന്നു. .
വെറും കോണ്‍ഗ്രസായിരുന്ന ഭാസുരാംഗന് പിന്നീട് സിപിഐ ആയി മാറുകയും സിപിഎമ്മിനെ വരെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തിയെന്നും കടകം പള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പല സിപിഎം മന്ത്രിമാരും സഹകരണമന്ത്രിമാരും ഭാസുരാംഗന്റെ പോക്കറ്റിലായിരുന്നെന്നും എരവത്തൂര്‍ ചന്ദ്രന് ആരോപിക്കുന്നു.
ഈ മന്ത്രിമാര്‍ പ്രസംഗിക്കാന്‍ എത്തുമ്പോള്‍ വലിയൊരു വനിതാശ്രോതാക്കളെ ഭാസുരാംഗന് സംഘടിപ്പിച്ച് കൊടുത്തത് ഒരു പൊടിക്കൈ ഉപയോഗിച്ചാണെന്നും പൊതുയോഗത്തിന് ശേഷം നറുക്കെടുത്ത് വിജയിക്കുന്ന ഒരാള്‍ക്ക് സ്വര്‍ണ്ണനാണയം കൊടുക്കുന്ന തന്ത്രമാണ് വനിതകളെക്കൂട്ടാന് ഉപയോഗിച്ചതെന്നും എരവത്തൂര്‍ ചന്ദ്രന് പറയുന്നു. എന്ത് മഴ പെയ്താലും വനിതകള്‍ എല്ലാം അനങ്ങാതെ മന്ത്രിയുടെ പ്രസംഗം കേട്ട് തന്നെ നില്ക്കും. കാരണം യോഗം കഴിഞ്ഞാല്‍ സ്വര്‍ണ്ണനാണയം കിട്ടിയാലോ എന്നാണ് അവരുടെ ചിന്ത. – എരവത്തൂര്‍ ചന്ദ്രന് പറയുന്നു.
“പത്ത് ലക്ഷം കൈക്കൂലി കൊടുത്ത് ഒരു പഞ്ചായത്ത് മെമ്പറെ സ്വാധീനിച്ച് . മാറനല്ലൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റായി മാറിയ ആളാണ് ഭാസുരാംഗന്. മറ്റുള്ള ഇടങ്ങളില്‍ എട്ട് ശതമാനം പലിശ ഉള്ളപ്പോള്‍ 12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ച വ്യക്തിയാണ് ഭാസുരാംഗന്. ക്ഷീരകര്ഷകബാങ്ക് തളര്‍ന്ന് 4500 ക്ഷീരകര്‍ഷകര്‍ പട്ടിണിയായപ്പോഴും ഭാസുരാംഗന് വളര്‍ന്നു. സഹകരണബാങ്കിലെ ഭാസുരാംഗന്റെ രണ്ട് ഭാര്യമാരുടെ മരണങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ അത് അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്. “- എരവത്തൂര്‍ ചന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: