കാലടി: ഭാരതം 2035 ഓടെ ബഹിരാകാശത്ത് സ്പേസ് സെന്റര്‍ നിര്‍മിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്. ആദിശങ്കര ട്രസ്റ്റിന്റെ ശ്രീശങ്കര പുരസ്കാരം (ഒരു ലക്ഷം രൂപ) ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്യാന് ദൗത്യം 2025 അവസാനത്തോടെ ഉണ്ടാകും. ചന്ദ്രനില്‍ ജിപിഎസ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാരതം നടത്തുകയാണ്. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ റോബോട്ടുകളെ അയക്കുമെന്നും ചന്ദ്രയാന്‍ 4ന്റെ വിക്ഷേപണത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുവെന്നും സോമനാഥ് പറഞ്ഞു.
ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരം സമ്മാനിച്ചു. പുരസ്കാരത്തുക ആദിശങ്കര ട്രസ്റ്റിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സോമനാഥ് കൈമാറി. അന്ധരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐ കെയര്‍ സംഘടനയ്ക്ക് പുരസ്കാരത്തുക നല്കാന് ട്രസ്റ്റിനോട് സോമനാഥ് നിര്‍ദേശിച്ചു.
ശ്രീശാരദാ വിദ്യാലയത്തിലെ ഗവേഷണ വിഭാഗമായ ശാരദാ പ്രോഗ്രസീവ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് കൊളാബറേഷന്റെ (സ്പാര്‍ക്ക്) ഉദ്ഘാടനവും സോമനാഥ് നിര്‍വഹിച്ചു.
ആദിശങ്കര ട്രസ്റ്റ് അംഗം ദശരഥ രാമന്, ശ്രീശാരദ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ. ദീപാ ചന്ദ്രന്, ആദിശങ്കര ട്രസ്റ്റ് ജനറല്‍ മാനേജര്‍ എന്‍. ശ്രീനാഥ്, വാര്‍ഡ് മെമ്പര്‍ കെ.ടി. എല്‍ദോസ്, വിദ്യാഭ്യാസ വിദഗ്ധന്‍ ടി.ആര്.ജി. നായര്‍, ആദിശങ്കര എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ ഡോ. എസ.് ശ്രീപ്രിയ, പിടിഎ പ്രസിഡന്റ് ബിജു ജനാര്ദനന് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് സോമനാഥ് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: