ന്യൂദല്‍ഹി: ലോകത്തിനു തന്നെ മാതൃകയായ, ഭാരതത്തിന്റെ ഡിജിറ്റൈസേഷനും സാമ്പത്തിക വളര്‍ച്ചയ്ക്കും അടിത്തറയായ യുപിഐക്ക് (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്) ഫ്രാന്‍സിന്റെ അംഗീകാരം. പാരീസിലെ ഈഫല്‍ ടവറില്‍ ഭാരത എംബസി യുപിഐ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇനി ഇവിടെയെത്തുന്ന ഭാരത വിനോദസഞ്ചാരികള്‍ക്ക് രൂപയില്‍ തന്നെ യുപിഐ ആപ് ഉപയോഗിച്ച് പേമെന്റ് നടത്താം. ഭാരത റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഫ്രാന്‍സിലെ എംബസി പരിപാടി സംഘടിപ്പിച്ചത്.
യുപിഐയെ ആഗോളവത്ക്കരിക്കാനുള്ള സുപ്രധാന ചുവടുവയ്പാണിതെന്നും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഭാരതത്തിലെത്തിയപ്പോള്‍ യുപിഐ പേമെന്റ് സംവിധാനത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ച പ്രധാനമന്ത്രി പണമിടപാടുകള്‍ എങ്ങനെ നടത്താമെന്ന് പഠിപ്പിച്ചു. ഇതിന് പുറമെ ഇരു നേതാക്കളും ചായ കുടിച്ചു. പ്രസിഡന്റ് മാക്രോണാണ് ഇതിന് പണം യുപിഐ വഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: