Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സന്തോഷ് നാരായണനും ധീയും ആദ്യമായി മലയാളത്തിൽ! ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ ‘വിടുതൽ’ ഗാനം പുറത്ത്

തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഈ ഗാനത്തിന് സംഗീതമൊരുക്കിക്കൊണ്ട് മലയാളത്തിൽ അരങ്ങേറുകയാണ്

Janmabhumi Online by Janmabhumi Online
Feb 3, 2024, 07:32 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ലോകമാകെ ഭാഷാഭേദമന്യേ ആരാധകരെ സൃഷ്ടിച്ചെടുത്ത ഗാനമായിരുന്നു ‘എന്‍ജോയ് എന്‍ജാമി’. കൊച്ചുക്കുട്ടികള്‍ മുതല്‍ പ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുപോലെ ഏറ്റെടുത്ത ഈ പാട്ടിന്റെ ശബ്‍ദമായിരുന്ന ധീ ആദ്യമായി മലയാളത്തിൽ പാടുന്ന പാട്ടായി പുറത്തിറങ്ങിയിരിക്കുകയാണ് ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ ‘വിടുതൽ’ എന്ന ഗാനം. തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഈ ഗാനത്തിന് സംഗീതമൊരുക്കിക്കൊണ്ട് മലയാളത്തിൽ അരങ്ങേറുകയാണ്. ‍ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9നാണ് തിയേറ്റർ റിലീസിനൊരുങ്ങുന്നത്.

മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പോരാട്ടങ്ങളേയും ധീരതയേയും വീര്യമുള്ള മനസ്സുകളേയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ടിന്റെ ലിറിക്കൽ വീഡിയോ ആസ്വാദക ഹൃദയങ്ങളെ ത്രസിപ്പിക്കുന്നതാണ്. 2012-ൽ ‘ആട്ടക്കത്തി’ എന്ന സിനിമയിലൂടെ സിനിമാ മേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം ‘പിസ’, ‘സൂധുകാവും’, ‘ജിഗർതണ്ട’, ‘ഇരൈവി’, ‘കബാലി’, ‘പരിയേറും പെരുമാൾ’, ‘വട ചെന്നൈ’, ‘ജിപ്സി’, ‘കർണൻ’, ‘സർപാട്ട പരമ്പരൈ’, ‘മഹാൻ’, ‘ദസര’, ‘ചിറ്റാ’, ‘ജിഗർതണ്ട ഡബിൾ എക്സ്’ തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ റീൽസ് ഭരിക്കുന്ന എൻജോയ് എൻജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി. അതിനാൽ തന്നെ സംഗീതമായും പശ്ചാത്തല സംഗീതമായും ഈ ടൊവിനോ ചിത്രത്തിൽ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണൻ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയിലാണ്. സിനിമയിലേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ആദ്യത്തെ ഗാനം ഏറെ പ്രതീക്ഷ നൽകിയിരിക്കുകയുമാണ്.

‍ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്‌ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്

Tags: Tovino ThomasMalyalam Movie
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

തുടരും…നരിവേട്ട… പിറന്നാളിന്റെ ഇരട്ടി മധുരവുമായി ജനപ്രിയ സംഗീത സംവിധായകൻ ജേയ്ക്സ് ബിജോയ്

Mollywood

അഭിനയമികവില്‍ ടോവിനോ; ക്ലൈമാക്‌സ് ഗംഭീരം, ‘നരിവേട്ട’യ്‌ക്ക് മികച്ച പ്രതികരണം

Entertainment

“പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല” കൗമാരക്കാരുടെ പ്രീ ഡിഗ്രി പ്രണയകഥ. രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു.

Kerala

സ്വന്തം സിനിമയെ വിലക്കിയിട്ടും ആ സ്നേഹം കണ്ടോ ; സൗദിയെ പുകഴ്‌ത്തി , ഇന്ത്യയെ പരിഹസിച്ച് ടൊവിനോ

New Release

രാജീവ് പിള്ള നായകനായ ‘ഡെക്സ്റ്റർ’; സെൻസർബോർഡിന്റെ എ സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Senior man with respiratory mask traveling in the public transport by bus

പൊതുപരിപാടികളിലും ബസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നു; കൊവിഡ് ബാധിതര്‍ 519 ആയി

മണ്ണാര്‍ക്കാട് ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies