പത്തനംതിട്ട: മധ്യവയസ്കന് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദിനെയാണ് (52) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്. ജയപ്രസാദ് കുറെ നാളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ കഴിഞ്ഞ മാസം കോന്നി പൊലീസ് കേസ് എടുത്തിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
മരിച്ച ജയപ്രസാദിന് ക്ഷയം ഉള്‍പ്പെടെ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: